‘സ്റ്റാർ ഫെസ്റ്റ് ’വാർഷികാഘോഷം
1495070
Tuesday, January 14, 2025 4:18 AM IST
അങ്കമാലി: കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്ക്കൂളിന്റെ 46-മത് വാർഷികവും ഹയർ സെക്കൻഡറി സ്കൂളിന്റെ 23-മത് വാർഷികവും റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയ്സൻ ചിറേപ്പടിയ്ക്കൽ അധ്യക്ഷനായ യോഗത്തിൽ പ്രഥമ ഹെഡ്മാസ്റ്റർ ഫാ. വർഗീസ് മാണിയ്ക്കനാംപറമ്പിൽ വിവിധ എഡോമെന്റുകൾ വിതരണം ചെയ്തു.
കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതികാ ശശികുമാർ സ്കോളർഷിപ്പുകൾ നൽകി. പിടിഎ പ്രസിഡന്റുമ്മാരായ ബിജു സേവ്യർ, വർഗീസ് കാരപ്പിള്ളി എന്നിവർ ആശംസകളർപ്പിച്ചു. എഴുത്തുകാരൻ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാഥിതിയായിരുന്നു.
സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രാമംഗങ്ങൾ നേർന്നു. ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറയ്ക്കൽ സ്വാഗതവും, സഹ കൺവീനറായ വിജയകൃഷ്ണൻ എ. ജി. നന്ദിയും രേഖപ്പെടുത്തി.