സ്കൂൾ വാർഷികവും നവതി ആഘോഷങ്ങളുടെ തുടക്കവും
1495064
Tuesday, January 14, 2025 4:18 AM IST
കോതമംഗലം : സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും നവതി ആഘോഷങ്ങളുടെ തുടക്കവും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9.30ന് സ്കൂൾ മാനേജർ റവ.ഡോ. തോമസ് ചെറുപറന്പിൽ പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂർവാധ്യാപക - അനധ്യാപക സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
നാളെ രാവിലെ 9.45ന് സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ.ഡോ തോമസ് ചെറുപറന്പിൽ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റണി ജോണ്‍ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷൻ കെ.കെ ടോമി സ്കൂൾ ദിന സന്ദേശവും നൽകും.
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ വിരമിക്കുന്നവരെ ആദരിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, ഹയർ സെക്കൻഡറി അധ്യാപകരായ റെജിമോൾ ജോണ്‍, അനി ജോസ് വലിയകുളത്തിൽ,
ഹൈസ്കൂൾ അധ്യാപിക റാണി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തും. പ്രധാനാധ്യാപിക സ്റ്റെല്ല മാത്യു, സ്റ്റാഫ് സെക്രട്ടറി ജയിൻ ജോസ്, നഗരസഭാംഗം പ്രിൻസ് റോയ്, പിടിഎ പ്രസിഡന്റ് സജി എ. പോൾ, എംപിടിഎ പ്രസിഡന്റ് ആഷ വർഗീസ്, പൂർവാധ്യാപക പ്രതിനിധി പി.വി ഇമ്മാനുവൽ, അധ്യാപക പ്രതിനിധി ഷിന്റോ ജോസ്, ഫാ. ജേക്കബ് വടക്കുംപറന്പിൽ, വിദ്യാർഥി പ്രതിനിധി നകുൽ സി. അനിൽ, സ്കൂൾ ചെയർപേഴ്സണ്‍ ആൻ റിയ ഡാമി എന്നിവർ പ്രസംഗിക്കും.