മൃതദേഹം കണ്ടെത്തി
1493910
Thursday, January 9, 2025 10:21 PM IST
വൈപ്പിൻ: കടലിൽ കുളിക്കാനിറങ്ങി കാണാതായ ഞാറക്കൽ കളത്തിൽ (ചീരാശേരി) കൃഷ്ണകുമാറിന്റെയും ശ്രീജയുടെയും മകൻ അഭിജിത്തിന്റെ (14) മൃതദേഹം കണ്ടെത്തി.
ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചിലിനിടെ കാണാതായ ഭാഗത്തുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം രണ്ടേകാലിന് ഞാറക്കൽ മത്സ്യഗവേഷണ കേന്ദ്രത്തിനു സമീപം കടലിൽ കുളിച്ചുകൊണ്ടിരിക്കെയാണ് കാണാതായത്. സംസ്കാരം നടത്തി. സഹോദരി: അനുപമ.