അധ്യാപനം ജീവിത ദൗത്യം: ഡോ. കളത്തിപ്പറമ്പില്‍
1444798
Wednesday, August 14, 2024 4:23 AM IST
കൊച്ചി: അധ്യാപനം തൊഴിലല്ല, ജീവിത ദൗത്യമാണെന്ന് വരാ പ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടിവേഷന്‍ സ്പീക്കര്‍ നിർമല്‍കുമാര്‍ കാടകം ക്ലാസ് നയിച്ചു.
വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാലയങ്ങളെയും ആദരിച്ചു. സംഘടനാ നേതാക്കളായ ജീന്‍ സെബാസ്റ്റ്യന്‍, വി.എക്സ്. ആന്റണി, സി.ജെ. ആന്റണി, ജോജോ, കെ.സി. ജോസഫ് സെന്‍ എന്നിവര്‍ പ്രസംഗിച്ചു.