കറുകുറ്റി പഞ്ചായത്തില്‍ മിനി മാസ്റ്റുകള്‍ മിഴിതുറന്നു
1444483
Tuesday, August 13, 2024 3:51 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്കായി റോജി എം. ജോണ്‍ എംഎല്‍എ അനുവദിച്ച 10 മിനിമാസ്റ്റ് ലൈറ്റുകള്‍ മിഴി തുറന്നു. ഏഴാറ്റുമുഖം സെന്റ് തോമസ് പള്ളി പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, പഞ്ചായത്തംഗങ്ങളായ കെ.പി. അയ്യപ്പന്, ജിജോ പോള്‍, മേരി ആന്റണി, ജോണി മൈപ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.