മീറ്റർ റീഡിംഗിന് എത്തിയയാളെ തെരുവുനായ്ക്കൾ ആക്രമിച്ചു
1442981
Thursday, August 8, 2024 3:36 AM IST
പനങ്ങാട്: കെഎസ്ഇബി മീറ്റർ റീഡിംഗിന് എത്തിയയാളെ തെരുവുനായ്ക്കൾ ആക്രമിച്ചു. തൃപ്പൂണിത്തുറ സ്വദേശി കെ.എസ്. പ്രശാന്ത് (42)നെയാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പനങ്ങാട് കെഎസ്ഇബി ഓഫീസിൽ നിന്ന് ബുധനാഴ്ച രാവിലെ പനങ്ങാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തുള്ള വീടുകളിൽ മീറ്റർ റീഡിംഗിനെത്തിയതായിരുന്നു പ്രശാന്ത്.
10.45 ഓടെ രാധാകൃഷ്ണൻ എന്നയാളുടെ വീട്ടിൽ റീഡിംഗ് നടത്തി തൊട്ടടുത്ത വീട്ടിലേക്ക് കയറുന്നതിനിടെ കൂട്ടമായെത്തിയ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന സ്ത്രീ വടിയുമായി ഓടിയെത്തിയാണ് നായ്ക്കളെ ഓടിച്ചത്. വലതു കാലിൽ കടിയേറ്റ പ്രശാന്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.