സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ് യുവാവിന് പരിക്ക്
1442459
Tuesday, August 6, 2024 7:04 AM IST
മൂവാറ്റുപുഴ: സ്വകാര്യ ബസില്‍നിന്നും തെറിച്ചുവീണ് യുവാവിന് പരിക്ക്. മുടവൂര്‍ പാറയില്‍ രാജീവ ന്റെ മകന് അര്ജുന്(23)നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 6.30ഓടെ വാഴപ്പിള്ളി ബ്ലോക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്ന് വീണാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്.
എറണാകുളത്ത് കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്ന അര്ജുന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. ബ്ലോക്ക് ജംഗ്ഷനിലെത്തിയപ്പോള് ഇറങ്ങണമെന്നു പറഞ്ഞ അര്‍ജുനായി ചെക്കര്‍ ബസിന്റെ ഡോര്‍ തുറന്നെങ്കിലും അമിതവേഗതയില്‍ എത്തിയ ബസ് വിദ്യാര്‍ഥി ഇറങ്ങുന്നതിന് മുമ്പ് വളവു വീശി മുന്നോട്ടു നീങ്ങിയതോടെ പിടിവിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റോഡിലേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ അര്‍ജുനെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സയ്ക്കുശേഷം വിദ്യാര്‍ഥി ആശുപത്രി വിട്ടു. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലെത്താനാണ് സ്വകാര്യബസ് അമിത വേഗത്തില്‍ മത്സരഓട്ടം നടത്തിയതെന്നും യാത്രക്കാരന് റോഡില്‍ വീണതറിഞ്ഞിട്ടും ബസ് നിര്‍ത്തിയില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.