ശാഖ വാർഷികവും കുടുംബ സംഗമവും നടത്തി
1442158
Monday, August 5, 2024 4:07 AM IST
മൂവാറ്റുപുഴ: വിശ്വകർമ സർവീസ് സൊസൈറ്റി മുളവൂർ വായനശാലപ്പടി ശാഖ വാർഷികവും കുടുംബ സംഗമവും നടന്നു. ഇതോടനുബന്ധിച്ച് ശ്രദ്ധയും കരുതലും എന്ന വിഷയത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സിബി അച്യുതൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.കെ. സിനോജ് മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് മഹിള സംഘം പ്രസിഡന്റ് അന്പിളി സുബാഷ് വിശ്വകർമ സന്ദേശം നൽകി. ശാഖ സെക്രട്ടറി കെ.വി. സിജു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. മുഹമ്മദ്, ഒ.എൻ. രമേശൻ, അനിത സിജു, അഭിജിത്ത്, സുമ ഷാജി, സുലോചന രാജൻ, പി.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.