വല്ലാര്‍പാടത്തമ്മയുടെ തിരുസ്വരൂപ പ്രയാണം; ഒന്നാംഘട്ടത്തിന് തുടക്കം
1442140
Monday, August 5, 2024 3:56 AM IST
കൊച്ചി: വല്ലാര്‍പാടം പള്ളിയുടെയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റെയും മഹാ ജൂബിലിയോടനുബന്ധിച്ചുള്ള വല്ലാര്‍പാടത്തമ്മയുടെ തിരുസ്വരൂപ പ്രയാണത്തിന്റെ ഒന്നാംഘട്ടം വല്ലാര്‍പാടം ബസിലിക്കയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു.
റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് അധ്യക്ഷനായിരുന്നു. ഫാ. കാരള്‍ ജോയ്സ് കളത്തിപ്പറമ്പില്‍, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍, ഫാത്തിമമാതാ ചര്‍ച്ച് എളംകുളം, സെന്റ് മേരി മാഗ്ദലിന് ചര്‍ച്ച് മൂത്തേടം, വിമലമാതാ ചര്‍ച്ച് നെട്ടൂര്‍, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് മാമംഗലം, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് പൊറ്റക്കുഴി, ഡോണ്‍ ബോസ്ക്കോ ചര്‍ച്ച് തട്ടാഴം, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ചാത്യാത്ത്,
കാരുണ്യ മാതാ പള്ളി പൊന്നാരിമംഗലം എന്നീ ദേവാലയങ്ങളിലൂടെയായിരുന്നു ഇന്നലത്തെ തിരുസ്വരൂപ പ്രയാണം. പ്രയാണത്തിന്റെ രണ്ടാം ഘട്ടം 25 നു നടക്കുമെന്നു ജൂബിലി ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കൊറയ അറിയിച്ചു.