ബാറില്‍ തര്‍ക്കം; യുവാക്കള്‍ നടുറോഡില്‍ ഏറ്റുമുട്ടി
1442121
Monday, August 5, 2024 3:24 AM IST
കൊച്ചി: എറണാകുളം കടവന്ത്രയില്‍ യുവാക്കളുടെ സംഘങ്ങള്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സമീപത്തെ ബാറില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ നടുറോഡില്‍ തമ്മില്‍ തല്ലുകയായിരുന്നു. ബാറിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് സൂചന.
തമ്മിലടിയുടെ ദൃശ്യം പുറത്തുവന്നതോടെ എറണാകുളം സൗത്ത് പോലീസ് അന്വേഷണം തുടങ്ങി. ഇരു സംഘത്തിലും യുവതികളും യുവാക്കളുണ്ടായിരുന്നു.
ആരും പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സൗത്ത് പോലീസ് അറിയിച്ചു.