കലൂർ: കലൂർ സെന്റ് ജോണ് ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ പുനപ്രതിഷ്ഠയും വെഞ്ചരിപ്പും ഇന്ന് വൈകുന്നേരം മൂന്നിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.25ന് പിതാവിന് സ്വീകരണം.
മൂന്നിന് ദൈവാലയ പുനപ്രതിഷ്ഠ, വെഞ്ചരിപ്പ്, ആഘോഷമായ കുർബാന എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ, സഹവികാരി ഫാ. നിക്കോളാസ് മൂലശേരിൽ എന്നിവർ അറിയിച്ചു. ജോർജ് പാന്പക്കൽ, ജോസ് കാരക്കുന്നേൽ, ഷാജി അറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.