സിദ്ദിഖ് സ്മരണകളുമായി സുഹൃത്ത് സംഘം ഇന്ന് ഒത്തുകൂടും
1441850
Sunday, August 4, 2024 4:55 AM IST
കൊച്ചി: അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ ഓര്‍മകളുമായി സഹപ്രവര്‍ത്തകരും കലാകാരന്മാരും ഇന്ന് എറണാകുളത്ത് ഒത്തുചേരും. വൈകിട്ട് നാലിന് അബാദ് പ്ലാസ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ പ്രഥമ സിദ്ദീഖ് സ്മാരക പുരസ്കാരം (അര ലക്ഷം രൂപ) സിദ്ദിഖിന്റെ അധ്യാപകനും സാഹിത്യകാരനുമായ പ്രഫ. എം.കെ. സാനുവിന് സമര്‍പ്പിക്കും.
മാധ്യമ പ്രവര്ത്തകന് പി.എ. മഹ്ബൂബ് എഴുതിയ "സിദ്ദിഖ് ചിരിയുടെ രസതന്ത്രം' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് സിദ്ദിഖ് സ്മാരക സമിതി കണ്‍വീനര്‍മാരായ സി.ഐ.സി.സി. ജയചന്ദ്രന്, കലാഭവന്‍ ട്രഷറര്‍ അലി അക്ബര്‍, ഗ്രന്ഥകാരന് പി.എ. മഹ്ബൂബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.