വ​യ​നാ​ട്ടി​ലേ​ക്ക് സ​ഹൃ​ദ​യ സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ള്‍ ക്യാ​മ്പു​ക​ളി​ലെ​ത്തി​ച്ചു
Saturday, August 3, 2024 3:53 AM IST
കൊ​ച്ചി: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ സ​മാ​ഹ​രി​ച്ച അ​ഞ്ചു​ട​ണ്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, വ​സ്ത്ര​ങ്ങ​ള്‍, നി​ത്യോ​പ​യോ​ഗ​സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യു​മാ​യി ആ​ദ്യ വാ​ഹ​നം മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ദി​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ച്ചു.

മാ​ന​ന്ത​വാ​ടി രൂ​പ​ത സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ (ഡ​ബ്ല്യു​എ​സ്എ​സ്) സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ല്‍, മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ചെ​റു​പി​ള്ളി, ഡ​ബ്ല്യു​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ പാ​ല​ത്ത​ട​ത്തി​ല്‍, ക​ല്പ​റ്റ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പെ​രി​യ​പ്പു​റം,


ക്യാ​മ്പ് മോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ശ​ര​ത്ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ര്‍​ശി​ച്ചു സ​ഹൃ​ദ​യ​യി​ലെ വൈ​ദീ​ക​ര്‍ കൗ​ണ്‍​സി​ലിം​ഗ് സേ​വ​ന​വും ന​ല്‍​കു​ന്നു​ണ്ട്.