‘സ്നേഹഭവന’ത്തിന്റെ താക്കോൽ കൈമാറി
1424944
Sunday, May 26, 2024 3:57 AM IST
കോതമംഗലം: ലയൺസ് പാർപ്പിട പദ്ധതിയിൽ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ ‘സ്നേഹഭവന’ത്തിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഗവർണർ ഡോ. ബീന രവികുമാർ നിർവഹിച്ചു. നാടുകാണിയിലെ നിർധന കുടുംബത്തിനാണ് വീട് നൽകിയത്. മണപ്പുറം ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്.
കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡന്റ് ബെറ്റി കോരച്ചൻ, സെക്രട്ടറി ടോമി ചെറുകാട്ട്, ട്രഷറർ കെ.എം. കോരച്ചൻ, ചീഫ് പ്രോജക്ട് ഡയറക്ടർ സി.ജി. ശ്രീകുമാർ, സി.ജെ. ജെയിംസ്, സിജോ ജേക്കബ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മോർലി, ശില്പ ട്രീസ സെബാസ്റ്റിൻ, ടി.എസ്. അഖില, വാർഡംഗം ഗോപി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.