ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം പിഴയും
1418422
Wednesday, April 24, 2024 4:50 AM IST
മൂവാറ്റുപുഴ: കുന്നത്തുനാട് പാടത്തിക്കരയിൽ ഒപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് ഒറോവോന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസാണ് ശിക്ഷ വിധിച്ചത്.
2019 ഒക്ടോബർ 21 രാത്രി 10.45നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി തന്റെ കൂടെ താമസിച്ചിരുന്ന അജയ് ഒറോവനെ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുന്നത്തുനാട് എസ്ഐ കെ.കെ. ഷെബാബാണ് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്. കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു.