ആലുവയിലെ കാനകളിൽ നിന്ന് വിഷപ്പാമ്പുകൾ എത്തുന്നെന്ന്
1418277
Tuesday, April 23, 2024 6:41 AM IST
ആലുവ: നഗരത്തിലെ കാനയിൽ വിഷപാമ്പുകൾ നിറയുന്നതായി പരാതി. കൊച്ചി മെട്രോ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനകൾ വൃത്തിയാക്കിയപ്പോഴാണ് നിരവധി പാമ്പുകളെ കണ്ടെത്തിയത്. ചൂട് കൂടിയതോടെ പാമ്പുകൾ കാന വിട്ട് പുറത്തേക്ക് വരുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ബ്രിഡ്ജ് റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിന്റെ ഷട്ടറിനോട് ചേർന്ന് വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തി. രാവിലെ 8ന് കട തുറക്കാൻ വന്നപ്പോഴാണ് ഉടമയുടെ ശ്രദ്ധയിൽ പെട്ടത്. ആള് കൂടിയപ്പോൾ പാമ്പ് ഇഴഞ്ഞ് കാനയിലേക്ക് തിരിച്ച് കയറിപ്പോയി.
ബൈപ്പാസ് മുതൽ പാലസ് വരെയുള്ള കാനയിൽ നിരവധി പാമ്പുകൾ ഉള്ളതായി കൊച്ചി മെട്രോ കരാർ ജീവനക്കാരും പറയുന്നു. ചെളിയിൽ പുതഞ്ഞ നിലയിലാണ് പാമ്പുകളെ നടപ്പാത നിർമാണത്തിനിടെ കണ്ടതെന്നും ജോലിക്കാർ പറയുന്നു.