വന്യമൃഗ ശല്യം: നടപടിയെടുക്കാത്തതിനെതിരേ വിധിയെഴുതുമെന്ന് യുഡിഎഫ്
1418267
Tuesday, April 23, 2024 6:41 AM IST
കോതമംഗലം: വന്യമൃഗ ശല്യം ഒഴിവാക്കാനായി യാതൊന്നും ചെയ്യാത്ത സർക്കാരുകൾക്കെതിരേ വിധിയെഴുത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി.
കോതമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ ജനങ്ങൾ വന്യ മൃഗശല്യത്താൽ ബുദ്ധിമുട്ടുന്പോൾ കഴിഞ്ഞ 10 വർഷമായി യാതൊന്നും ചെയ്യാത്ത ബിജെപി സർക്കാരിനെതിരേയും എട്ട് വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരേയും ശക്തമായ പ്രതികരണം കോതമംഗലത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും ഭരണ വൈകല്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണ പരിപാടികളാണ് പ്രധാനമായും നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം വർധിക്കുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം, ജനറൽ കണ്‍വീനർ കെ.പി. ബാബു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.