തീരദേശത്തിന്റെ സ്നേഹമറിഞ്ഞ് ഹൈബി
1417373
Friday, April 19, 2024 4:37 AM IST
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളില്‍ പര്യടനം നടത്തി. പള്ളിപ്പുറം കടപ്പുറം സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്ക് സമീപത്തു നിന്നാണ് ഹൈബിയുടെ വാഹന പര്യടനം ആരംഭിച്ചത്. മുനമ്പം പുലിമുട്ട്, ഫിഷിംഗ് ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് നാട്ടുകാരാണ് ഹൈബിയെ സ്വീകരിക്കാനെത്തിയത്.
പള്ളിപ്പുറം സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുപ്പതോളം കേന്ദ്രങ്ങളിൽഹൈബിക്ക് സ്വീകരണം നല്കി. മനപ്പിള്ളി പുതുശേരി ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് കുഴുപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ആരംഭിച്ചത്. കുഴുപ്പിള്ളി ബീച്ചില്‍ സമാപിച്ചു.
മായാബസാര്‍ ജംഗ്ഷനില്‍ നിന്നാണ് എടവനക്കാട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ പരിപാടികള്‍ തുടങ്ങിയത്. അണിയല് ബസാറില്‍ സമാപിച്ചു. വൈകിട്ട് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ പരിപാടികള്‍ വിശ്വഭാരതി അങ്കണവാടി പരിസരത്ത് നിന്നാരംഭിച്ച് അമ്പല ജംഗ്ഷന് കടപ്പുറത്ത് സമാപിച്ചു.