വാഹനമിടിച്ച് പൈപ്പ് ലൈൻ റോഡിലെ ക്രോസ്ബാർ തകർന്നു
1417371
Friday, April 19, 2024 4:37 AM IST
ആലുവ: ഭാരവാഹനങ്ങളുടെ ഗതാഗതം ഒഴിവാക്കാൻ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ച ക്രോസ് ബാർ വാഹനമിടിച്ച് തകർന്നു. എംഎൽഎ ഓഫീസിന് മുന്നിലെ ക്രോസ്ബാറാണ് തകർന്നത്. മറ്റൊരു വാഹനം ഇടിച്ച് ക്രോസ് ബാർ നേരത്തേ ചരിഞ്ഞിരുന്നതാണ് വിനയായത്.
പൈപ്പ് ലൈൻ റോഡിൽ ഏതാനും മാസം മുമ്പ് സ്ഥാപിച്ചതാണീ ക്രോസ്ബാർ. കുറച്ച് ദിവസം മുമ്പ് വാഹനമിടിച്ച് ക്രോസ് ബാർ ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു. ഇതുമൂലം ഉയരം കുറഞ്ഞതോടെയാണ് സാധാരണയായി കടന്നുപോകേണ്ട വാഹനം മേൽഭാഗത്ത് ഇടിച്ച് തകർന്നത്.
പവർഹൗസ് റോഡിൽ പോലീസ് ചെക്കിംഗ് നടക്കുമ്പോൾ മറികടക്കാനാണ് ലോറികൾ ഈ പൈപ്പ് ലൈൻ റോഡ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. സബ് ജയിൽ റോഡിൽനിന്ന് ഇഎസ്ഐ റോഡിലൂടെ ഇവിടെയെത്തി ജില്ലാ ആശുപത്രി ജംഗ്ഷനിലേക്ക് എത്താനാകും.
വിശാലകൊച്ചിയിലേക്ക് പോകുന്ന ഭൂഗർഭ കൂറ്റൻ പൈപ്പുകൾ ഉള്ളതിനാലാണ് പൈപ്പ് ലൈൻ റോഡിലൂടെ ഭാരവാഹനങ്ങൾ നിരോധിച്ചിരിക്കുന്നത്.