കാറുമായി കൂട്ടിയിടിച്ച് ഓട്ടോ യാത്രികർക്ക് പരിക്ക്
1417369
Friday, April 19, 2024 4:37 AM IST
കിഴക്കമ്പലം: പട്ടിമറ്റം പിപി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ നിവേദ്യ (15), നിഷ (30 ), ഐമ (50), ഷീഗ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.