ആറ് പേർക്കെതിരേ കേസ്
1296740
Tuesday, May 23, 2023 1:05 AM IST
ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുട്ടികൾ ഉള്‍പ്പെട്ട നഗ്നചിത്രങ്ങളും വീഡിയോകളും മൊബൈലിൽ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് എറണാകുളം റൂറൽ ജില്ലയിൽ ആറ് പേർക്കെതിരേ കേസെടുത്തു.
കുറുപ്പംപടി, ഞാറയ്ക്കൽ, മൂവാറ്റുപുഴ, ചോറ്റാനിക്കര, കോതമംഗലം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തു.
മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പോലീസ് സ്റ്റേഷനുകൾ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്പി വിവേക് കുമാർ പറഞ്ഞു.