കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1281451
Monday, March 27, 2023 12:47 AM IST
പിറവം: രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രതികാര നടപടികളുടെ ഭാഗമായി ലോകസഭാംഗത്വം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് പന്തളം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പിറവം ഇന്ദിരാ ഭവനിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു.
ജോമോൻ ജോയ്, സാബു കെ. ജേക്കബ്, വർഗീസ് തച്ചിലുകണ്ടം, തമ്പി പുതുവാകുന്നേൽ, വർഗീസ് നാരേകാട്ട്. വൽസല വർഗീസ്, ജിൻസി രാജു, വി.ടി. പ്രതാപൻ, പ്രദീപ് കൃഷ്ണൻകുട്ടി, ജിതിൻ ജോസ്, വിജു മൈലാടിയിൽ എന്നിവർ പ്രസംഗിച്ചു.