ആകാശയാത്രാമോഹം സഫലമാക്കി ഭിന്നശേഷി വിദ്യാർഥികൾ
1279248
Monday, March 20, 2023 12:24 AM IST
നെടുമ്പാശേരി: കാരൾ സംഘടിപ്പിച്ച് അതിലൂടെ സമാഹരിച്ച പണവുമായി അവർ വിമാനയാത്രയെന്ന ആഗ്രഹം സഫലീകരിച്ചു.
മായനാട് സർക്കാർ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ 50 ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് വിമാനയാത്ര നടത്തിയത്. അധ്യാപിക പി.ആർ. രാധ മുൻകൈയെടുത്താണ് റവ.ഡോ. ടി.ഐ. ജെയിംസിന്റെ സഹകരണത്തോടെ ലിറ്റിൽ ലോഡ്സ് ജീസസ് കരോൾ സംഘം രൂപമെടുക്കുന്നത്.
കുട്ടികൾ കരോൾ പാടി 70,000 രൂപ സമാഹരിച്ചു. മറ്റു ചില സുമനസുകൾ കൂടി സഹായിച്ചപ്പോൾ തുക രണ്ട് ലക്ഷമായി. തുടർന്നാണ് ബംഗളൂരു യാത്രയ്ക്ക് ടിക്കറ്റെടുത്തത്. നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.15 നാണ് ഇവർ പറന്നത്. തിരിച്ച് റോഡ് മാർഗമാണ് മടക്കം.