ആലുവ മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി
1279247
Monday, March 20, 2023 12:24 AM IST
ആലുവ: ആലുവ മാർക്കറ്റ് റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി റോഡരികിലുള്ള വീടുകളുടെ മുറ്റത്തേക്കും കടകളുടെ മുന്നിലേക്കും വെള്ളം കയറി. ഇന്നലെ വൈകുന്നേരം വരെ ശ്രമിച്ചിട്ടും അറ്റകുറ്റപ്പണി നടത്താനാകാതെ തൊഴിലാളികൾ മടങ്ങിപ്പോയി. കുടിവെള്ള പൈപ്പ് പൊട്ടിയസ്ഥലം തിരിച്ചറിയാൻ തൊഴിലാളികൾ മരച്ചില്ലകൾ മണ്ണിൽ കുത്തിവച്ചിരിക്കുകയാണ്. ഈ ഭാഗത്തെ പമ്പിംഗ് നിർത്തിവച്ചെങ്കിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ബാങ്ക് ജംഗ്ഷനും സ്വകാര്യ ബസ് സ്റ്റാൻഡിനുമിടയിലുള്ള മാർക്കറ്റ് റോഡിൽ കാലപ്പഴക്കമുള്ള കുടിവെള്ള പൈപ്പാണ് ഉള്ളത്. ഇത് പൊട്ടുന്നത് പതിവാണ്. ഇന്നലെ ഞായറാഴ്ചയായതിനാൽ വിദഗ്ദ്ധരായവരെ അറ്റകുറ്റപ്പണിക്ക് ലഭിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്.