നവീകരിച്ച ജില്ലാ ജയില്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന്
1540798
Tuesday, April 8, 2025 3:53 AM IST
കോട്ടയം: ജില്ലാ ജയിലിലെ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീണ്‍ കുമാര്‍ നിര്‍വഹിക്കും. ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മധ്യ മേഖല) റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി.ജി. സന്തോഷ് അധ്യക്ഷത വഹിക്കും.
എഴുത്തുകാരന് കെ.സി. നാരായണന് വിശിഷ്ടാതിഥിയാകും. സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്. ശരത്, കൃഷ്ണഗിരി കുക്കൂ ഫോറസ്റ്റ് സ്കൂള്‍ പ്രതിനിധി അന്‍പുരാജ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ചന്ദ്രബാബു, ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി.ജി. ഹരികുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ് ചാക്കോ എന്നിവര്‍ പ്രസംഗിക്കും.