രാസ ലഹരിക്കെതിരേ ദീപം തെളിച്ചു
1540783
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: സീനിയര്‍ ചേംബര്‍ ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ നിരോധിത രാസ ലഹരിക്കതിരേ ദീപം തെളിക്കല്‍ സംഘടിപ്പിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ബോബന് ടി. തെക്കേല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജയിംസ്കുട്ടി ഞാലിയില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജു നെടിയകാലാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജോമോന് സ്രാമ്പിക്കല്‍, ഡോ. മനോജ് അയ്യപ്പന്, മനോജ് വാടപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.