തെങ്ങണയില്‍ രാപകല്‍ സമരം
1540583
Monday, April 7, 2025 7:36 AM IST
തെങ്ങണ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ യുഡിഎഫ് മാടപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തെങ്ങണയില്‍ രാപകല്‍ സമരം നടത്തി. മുന്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്മാന് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, കെ.എഫ്.വര്‍ഗീസ്, ആന്റണി കുന്നുംപുറം, കുഞ്ഞ് കൈതമറ്റം, പി.കെ. സുശീലന്, ബെറ്റി ടോജോ, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.