പി. മാധവന്‍പിള്ള അനുസ്മരണവും പുരസ്കാര സമര്‍പ്പണവും
1540582
Monday, April 7, 2025 7:36 AM IST
ചങ്ങനാശേരി: മഹാസാഹിത്യകാരനും പരിഭാഷകനുമായിരുന്ന പ്രഫ. പി. മാധവന് പിള്ള എഴുത്തിന്റെ ലോകത്തെ പുതുതലമുറകള്‍ക്കു മാതൃകയാണെന്ന് നോവലിസ്റ്റ് വിനു ഏബ്രഹാം. പ്രഫ.പി. മാധവന്‍പിള്ള അനുസ്മരണവും മാധവം പുരസ്കാരസമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രേമ ജയകുമാറിന് മാധവം പുരസ്കാരം സമര്‍പ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, പ്രഫ. പി.ആര്. കേശവചന്ദ്രന്, കെ.എന്‍. ഗോപിനാഥപിള്ള, ജസ്റ്റിന് ബ്രൂസ്, വിദ്യ എം., പ്രഫ.ടി. ഗീത, ദീപ കല്ലമ്പള്ളില്‍, ഗോകുല്‍ കൃഷ്ണന് മുരളി എന്നിവര്‍ പ്രസംഗിച്ചു.