ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
1540627
Monday, April 7, 2025 11:20 PM IST
ഈരാറ്റുപേട്ട: ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് ഈരാറ്റുപേട്ട ഷാദിമഹൽ ഓഡിറ്റോറിയത്തിൽ നടക്കും. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽനിന്ന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന ബോധവത്കരണ റാലി നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ വിഷയാവതരണം നടത്തും. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. കെ.ജി. സുരേഷ് ദിനാചരണ സന്ദേശം നൽകും. ഡോ. അനുപ ലൂക്കസ് സെമിനാർ നയിക്കും.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബി. അജിത് കുമാർ, ഷെഫ്ന അമീൻ, ജെറ്റോ ജോസ്, ലീന ജയിംസ്, പി.എൻ. വിദ്യാധരൻ, ഡോ. വ്യാസ് സുകുമാരൻ, ഡോ. രശ്മി പി. ശശി എന്നിവർ പങ്കെടുക്കും.