ഭരണഘടനാവിരുദ്ധ പരാമർശം പിൻവലിക്കണം: ബിവിഎസ്
1540562
Monday, April 7, 2025 7:10 AM IST
കോട്ടയം: രാജ്യത്തെ പിന്നാക്ക- ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതി ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള സാമുദായിക സംവരണം വർഗീയ വിപത്തെന്ന് പരാമർശിക്കുന്ന പ്ലസ് വൺ പുസ്തകത്തിലെ പാഠഭാഗം അടിയന്തരമായി പിൻവലിക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും ആവശ്യപ്പെട്ടു.
സമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം എന്ന ചിന്ത വളർത്തുന്നതിനുതയാറാക്കിയ ഈ പാഠഭാഗത്തിനു പിന്നിൽ സവർണ ലോബിയാണെന്നും ഈ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.