നവീകരിച്ച ആർപ്പൂക്കര കാട്ടടി-മാടശേരി റോഡ് ഉദ്ഘാടനം ചെയ്തു
1540568
Monday, April 7, 2025 7:22 AM IST
ആർപ്പൂക്കര: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിൽനിന്ന് പന്ത്രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ആർപ്പൂക്കര പഞ്ചായത്തിലെ പുനരുദ്ധരിച്ച കാട്ടടി - മാടശേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസി കെ. തോമസ്, ടി.എം. ഷിബുകുമാർ, സുനിതാ ബിനു, ജോൺസൺ ജോസഫ്, ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.