സ്വകാര്യബസിനു പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
1540566
Monday, April 7, 2025 7:10 AM IST
കോട്ടയം: ചവിട്ടുവരിയിൽ സ്വകാര്യബസിനു പിന്നിൽ ലോറിയിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. എറണാകുളം സ്വദേശി ആഷിക് ഹസനാണ് (52) പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്ന ആഷിക്കിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി, ചവിട്ടുവരിയിൽ നിർത്തി ആളെ ഇറക്കി മുന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നു.