കറുകച്ചാല്‍ പോലീസ് പരിധി: മുഖ്യമന്ത്രിക്ക് നിവേദനം നല്കി
1540784
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ് സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി ബാര്‍ അസോസിയേഷന് മുഖ്യമന്ത്രിക്കു നിവേദനം നല്കി. ജോബ് മൈക്കിള്‍ എംഎല്‍എ, ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ. മാധവന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
വിഷയം ഉന്നയിച്ച് ചങ്ങനാശേരിയിലെ അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം പതിനഞ്ചു ദിവസം പിന്നിട്ടു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ. മാധവന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ സി.കെ. ജോസഫ്, കൃഷ്ണദാസ്, അനില്‍കുമാര്‍, ജോസഫ് ഫിലിപ്പ്, ഇ.എ. സജികുമാര്‍, മാര്ട്ടിന് സ്കറിയ, ക്ലര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് പ്രതാപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.