ജറൂസലം മാര്‍ത്തോമ്മ ദേവാലയ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1540797
Tuesday, April 8, 2025 3:53 AM IST
കോട്ടയം: ജറൂസലം മാര്‍ത്തോമ്മ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ കരുത്തുറ്റതാകണമെന്നും ഭവനങ്ങള്‍ ദേവാലയങ്ങളായി മാറണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ജൂബിലി ലോഗോ പ്രകാശനവും മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വികാരി റവ. ഷിബു മാത്യു അധ്യക്ഷത വഹിച്ചു.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഒരുവര്‍ഷത്തെ പദ്ധതികളടങ്ങിയ കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു. ഇടവകാംഗം ജസ്റ്റീസ് കെ.ടി. തോമസ്, വികാരി ജനറാള്‍ റവ.ഡോ. കെ.എസ്. മാത്യു, റവ.ഡോ. എം.ജെ. ജോസഫ്, ജനറല്‍ കണ്‍വീനര്‍ അനൂപ് സി. ജോണ്‍, സെക്രട്ടറി അലക്സാണ്ടര്‍ വര്‍ഗീസ്, സഹവികാരി റവ. ഷിനോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അടുത്തവര്‍ഷം ഏപ്രിലില്‍ ധന്യമീ യാത്ര പരിപാടിയോടെ ജൂബിലി ആഘോഷം സമാപിക്കും.