ലോകാരോഗ്യദിനത്തില്‍ എക്സിബിഷനുമായി കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
1540778
Tuesday, April 8, 2025 3:37 AM IST
കുറുപ്പന്തറ: ലോകാരോഗ്യദിനത്തില്‍ ആരോഗ്യത്തെ അറിയാന്‍ എക്സിബിഷനുമായി കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം. മാതൃശിശു സംരക്ഷണം, പൊതുജനാരോഗ്യം, ജീവിതശൈലീ രോഗനിയന്ത്രണം, ഫസ്റ്റ് എയ്ഡ് - മാനികിന്‍ പരിശീലനം, ശാസ്ത്രീയ മരുന്നുപയോഗം, ദേശീയ ആരോഗ്യ പരിപാടികള്‍ എന്നിവയെപ്പറ്റിയുള്ള സ്റ്റാളുകള്‍ എക്സിബിഷന് വേദിയില്‍ ഒരുക്കിയിരുന്നു.
മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്നി തോമസ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ സാലിമോള്‍ ജോസഫ് ദിനാചരണ സന്ദേശം നല്കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസിയ ജോര്‍ജ് മുഖ്യവിഷയാവതരണം നടത്തി. ഡോ. മിനു ജോസ്, ഡോ. ജേക്കബ് മാത്യു, ബ്ലോക്ക് ആരോഗ്യകേരളം കോ-ഓര്‍ഡിനേറ്റര്‍ മനോജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ജാന്‍സി ജോസഫ്, നഴ്സിംഗ് ഓഫീസര്‍ പി.കെ. രമ്യ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു തോമസ്, അനില്‍കുമാര്‍, ജെപിഎച്ച്എന്‍മാരായ ലേഖ, ബിന്ദു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
മുട്ടുചിറ എച്ച്ജിഎം ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, സ്കിറ്റുകള്‍, ലഘുവിഷയാവതരണങ്ങള്, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള ക്ലാസ് എന്നിവയും നടത്തി.