വിഷു - ഈസ്റ്റര്‍ ഖാദിമേള തുടങ്ങി
1540791
Tuesday, April 8, 2025 3:53 AM IST
കോട്ടയം: വിഷു - ഈസ്റ്റര്‍ പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പ്രത്യേക റിബേറ്റ് മേള ആരംഭിച്ചു. മേളയുടെ ജില്ലാതല ഉദ്ഘാടനം ബേക്കര്‍ ജംഗ്ഷനു സമീപം സിഎസ്ഐ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള ഖാദി ഗ്രാമ സൗഭാഗ്യയില്‍ സംസ്ഥാന ഖാദി ബോര്‍ഡ് അംഗം കെ.എസ്. രമേഷ് ബാബു നിര്‍വഹിച്ചു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ രാഖി സഖറിയ ആദ്യവില്പന ഏറ്റുവാങ്ങി. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനംവരെ പ്രത്യേക റിബേറ്റും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള 19ന് അവസാനിക്കും.