യുഡിഎഫ് ധര്‍ണ നടത്തി
1540559
Monday, April 7, 2025 7:10 AM IST
പള്ളിക്കത്തോട്: പഞ്ചായത്തുകള്‍ക്ക് ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെതിരേയും സര്‍ക്കാരിന്റെ അഴിമതിക്കെതിരേയും പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരേയും യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. തോമസ് കുന്നപ്പള്ളി, പ്രഫ. റോണി കെ ബേബി, ജീ രാജ്, ജിജി അഞ്ചാനി, ജോജി മാത്യു, സജി തോമസ്, സുമേഷ് കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.