മൂല്യങ്ങള്‍ രൂപപ്പെടേണ്ടത് കുടുംബത്തില്‍നിന്ന്: മാര്‍ തോമസ് തറയില്‍
1540558
Monday, April 7, 2025 7:10 AM IST
ചങ്ങനാശേരി: വ്യക്തികളില്‍ സ്വഭാവവും മൂല്യങ്ങളും രൂപപ്പെടേണ്ടത് കുടുംബങ്ങളില്നിന്നാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത മാതൃവേദി-പിതൃവേദിയുടെ വാര്‍ഷികവും പ്രവര്‍ത്തനവര്‍ഷോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മാതാപിതാക്കളില്‍ മൂല്യബോധവും വിശ്വാസവും വളര്‍ത്തുക എന്നതായിരിക്കണം മാതൃവേദിയുടെയും പിതൃവേദിയുടെയും ലക്ഷ്യമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
പിതൃവേദി അതിരൂപത പ്രസിഡന്റ് ജിനോദ് കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിജോ ഇരുപ്പക്കാട്ട്,
മാതൃവേദി അതിരൂപത പ്രസിഡന്റ് ബീനാ ജോസഫ്, സെക്രട്ടറിമാരായ ജോഷി കൊല്ലാപുരം, മിനി തോമസ്, പുതിയ പിതൃവേദി പ്രസിഡന്റ് റോയി കപ്പാങ്കല്‍, മാതൃവേദി പ്രസിഡന്റ് ഡോ. റോസമ്മ സോണി, സോജന് സെബാസ്റ്റ്യന്‍, മോളിമ്മ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.