കടുത്തുരുത്തി നിയോജകമണ്ഡലം കാര്‍ഷികവികസന യോഗം
1540575
Monday, April 7, 2025 7:22 AM IST
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കൃഷി സമൃദ്ധി പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപുലീകരിക്കുന്നതിനുവേണ്ടി കടുത്തുരുത്തി നിയോജകമണ്ഡലം കാര്‍ഷിക വികസനയോഗം നടന്നു. ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ജോ ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നാളെ കൃഷി മന്ത്രി പി.പ്രസാദ് പങ്കെടുക്കുന്ന കര്ഷകസംഗമത്തിന് മുന്നോടിയായിട്ടാണ് യോഗം ചേര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി ജില്ലാ ലേലകേന്ദ്രത്തിന്റെയും സംഘമൈത്രി കര്ഷകസമിതിയുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗവും നടന്നു.
യോഗത്തില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍എ ടിടിസി) പി.വി. സൂസമ്മ, കടുത്തുരുത്തി എഡിഎ സ്വപ്ന, ഉഴവൂര്‍ എഡിഎ സിന്ധു കെ. മാത്യു, പാമ്പാടി എഡിഎ ലെന്‍സി തോമസ്, ജില്ലാ മാര്‍ക്കറ്റിംഗ് എഡിഎ യമുന ജോസ്, എഡിഎ ജോ പൈനാപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.