യുഡിഎഫ് രാപകൽ സമരം
1540324
Sunday, April 6, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് പേട്ടക്കവലയിൽ രാപകൽ സമരം നടത്തും.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളി, കൺവീനർ ബിജു പത്യാല എന്നിവർ അറിയിച്ചു.
പൊൻകുന്നം: യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നടത്തിയ രാപകൽ സമരം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, ജോസഫ് എം. പുതുശേരി, വസന്ത് തെങ്ങുംപള്ളി, പി. സതീശ് ചന്ദ്രൻ നായർ, ടി.എ. ഷിഹാബുദീൻ, പി.എ. ഷെമീർ, മുണ്ടക്കയം സോമൻ, സി.വി. തോമസുകുട്ടി, ജിജി അഞ്ചാനി, തോമസ് കുന്നപ്പള്ളി, പ്രഫ. റോണി കെ. ബേബി, സേവ്യർ മൂലകുന്ന്, പി.എം. സലീം, അബ്ദുൾ റസാക്ക്, ലാജി തോമസ് പ്രസംഗിച്ചു. സമാപനയോഗത്തിൽ ജോർജുകുട്ടി പൂതക്കുഴി അധ്യക്ഷത വഹിച്ചു.
പള്ളിക്കത്തോട്: യുഡിഎഫ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു. തോമസ് കുന്നപ്പള്ളി, പ്രഫ. റോണി കെ. ബേബി, ജീരാജ്, ജിജി അഞ്ചാനി, ജോജി മാത്യു, സജി തോമസ്, സുമേഷ് കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.