ഇന്നും നാളെയും പെരുമഴയും കാറ്റും
1540636
Monday, April 7, 2025 11:40 PM IST
കോട്ടയം: ജില്ലയില്‍ ഇന്നും നാളെയും വൈകുന്നേരം അതിശക്തമായ വേനല്‍മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കാലവര്‍ഷത്തിനു സമാനമായി പകല്മഴയും പ്രതീക്ഷിക്കാം. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മേഘവിസ്ഫോടനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നന്നായി മഴ ലഭിച്ചതോടെ മീനച്ചില്‍, മണിമല, പമ്പ, അഴുത നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.