അതിരമ്പുഴ പള്ളിയിൽ വിശുദ്ധവാര ഒരുക്ക ശുശ്രൂഷകൾ ഇന്നുമുതൽ
1540567
Monday, April 7, 2025 7:22 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധവാര ഒരുക്ക ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും. ഇന്ന് ആരംഭിക്കുന്ന ഇടവക നവീകരണ വാർഷിക ധ്യാനം നാല്പതാം വെള്ളി ആചരണത്തോടെ സമാപിക്കും. ഇന്നു മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും തുടർന്ന് 8.30 വരെ ധ്യാന പ്രസംഗവും നടക്കും. ഫാ. തോമസ് കുഴിയാലിൽ ഒസിഡി ധ്യാനം നയിക്കും.
11ന് നാല്പതാം വെള്ളി ആചരണം. രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് വലിയപള്ളിയിൽനിന്ന് കുരിശിന്റെ വഴി. മാറാമ്പ് ജംഗ്ഷൻ, ഞൊങ്ങിണി ജംഗ്ഷൻ വഴി കരിവേലിമലയിലെത്തി അവിടെനിന്ന് ഐക്കരക്കുന്നേൽ ജംഗ്ഷൻവഴി വലിയപള്ളിയിൽ സമാപിക്കും. തുടർന്ന് പുഴുക്കുനേർച്ച വിതരണം.
13ന് ഓശാന ഞായർ ആചരണം. 14,15,16 തീയതികളിൽ നാല്പതുമണി ആരാധന നടക്കും. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.