നിര്‍മാണത്തിലിരുന്ന വീട്ടില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; വീട്ടുടമയായ യുവതി അറസ്റ്റില്‍
1540581
Monday, April 7, 2025 7:36 AM IST
ചങ്ങനാശേരി: മൈത്രിനഗര്‍ ഭാഗത്ത് നിര്‍മാണം നടന്നുവന്നിരുന്ന വീട്ടില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
രഹസ്യവിവരത്തെത്തുടര്‍ന്ന് ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിര്‍ദേശാനുസരണം ചങ്ങനാശേരി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പനച്ചിക്കാട് വില്ലേജിൽ ചാന്നാനിക്കാട് കൊച്ചുപറമ്പില്‍ ശാന്തി കെ. ചന്ദ്രന് (35) നിര്‍മിക്കുന്ന വീടിന്റെ ബാത്ത് റൂമില്‍ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ചുവച്ച നിലയില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.
വീട്ടുടമ ശാന്തിയെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.