കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനു പരിക്ക്
1540323
Sunday, April 6, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡിൽ കപ്പാട് മൂന്നാംമൈലിനു സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരനു പരിക്കേറ്റു. ആനക്കല്ല് വെങ്ങാലൂർ സുബിൻ ജോസി(43)നാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.15നായിരുന്നു അപകടം. തൃശൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കപ്പാടുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്.