കടുത്തുരുത്തി നിയോജകമണ്ഡല കാര്‍ഷിക വികസന സമൃദ്ധി സമ്മേളനം ഇന്ന്
1540779
Tuesday, April 8, 2025 3:37 AM IST
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡല കാര്‍ഷിക വികസന സമൃദ്ധി സമ്മേളനം ഇന്നു നടക്കും. കൃഷി മന്ത്രി പി. പ്രസാദ് കര്‍ഷകസമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് മാഞ്ഞൂര്‍ പഞ്ചായത്തിന്റെ കുറുപ്പന്തറയിലുള്ള കമ്യൂണിറ്റി ഹാളിലാണ് യോഗം . കര്‍ഷകസമിതി രക്ഷാധികാരി മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വകുപ്പ് അധികൃതരും പങ്കെടുക്കും. കാര്‍ഷിക പ്രോജക്ടിന്റെ ലോഗോപ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. യോഗത്തില്‍ മാന്‍വെട്ടം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ 12 പ്രീമിയം കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അനുവദിച്ച കേരള ഗ്രോ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറും.