യുഡിഎഫ് രാപകൽ സമരം നടത്തി
1540792
Tuesday, April 8, 2025 3:53 AM IST
ആർപ്പൂക്കര: സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പൊതുവിതരണ രംഗത്തും കാർഷിക മേഖലയിലും നടത്തുന്ന ജനദ്രോഹ നടപടികൾക്കുമെതിരേ യുഡിഎഫ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ ജോൺസൺ സി. ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. ജയിംസ്, ഫിലിപ്പ് ജോസഫ്, അഡ്വ. ജയ്സൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, സോബിൻ തെക്കേടം, ടിറ്റോ പയ്യനാട്ട്, ജസ്റ്റിൻ ജോസഫ്, കെ.ജെ. സെബാസ്റ്റ്യൻ, എം.എൻ. രാജേന്ദ്രൻ, എസി കെ. തോമസ്, മാത്യു എം. പടപ്പൻ, ടി.എസ്. രാജു തുടങ്ങിയവർ പ്രസംഗിച്ചു.