സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ട് ലോറി നിർത്താതെ പോയി
1540793
Tuesday, April 8, 2025 3:53 AM IST
പാമ്പാടി: പാമ്പാടി പിടിഎം സ്കൂളിന് എതിർവശത്തുവച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ട് നാഷണൽ പെർമിറ്റ് ലോറി നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. വെള്ളൂർ സ്വദേശികളായ സന്തോഷ്, രാജൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലാണ് ലോറി ഇടിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം.
ഇരുവർക്കും തലയ്ക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ ചേർന്നു പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.