എൻഫോഴ്സ്മെന്റിൽ എരുമേലിക്ക് ബഹുമതി
1540630
Monday, April 7, 2025 11:20 PM IST
എരുമേലി: ശബരിമല സീസണിൽ ഉൾപ്പെടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ പരിശോധനകളും പിഴ ചുമത്തലും നടത്തിയതിന് എരുമേലി പഞ്ചായത്തിന് ജില്ലാ തലത്തിൽ ബഹുമതി. കോട്ടയം ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി ഇന്നലെ പ്രഖ്യാപിച്ച യോഗത്തിലാണ് എരുമേലി പഞ്ചായത്തിന് ബഹുമതി ലഭിച്ചത്.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇത്തവണത്തെ ശബരിമല സീസണിൽ എരുമേലിയിൽ പഞ്ചായത്ത് സ്ക്വാഡുകളും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും വ്യാപകമായി പരിശോധനകൾ നടത്തി മാലിന്യസംസ്കരണത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയവർക്കും നിയമം ലംഘിച്ചവർക്കും പിഴ ചുമത്തി കേസെടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ജെസ്ന നജീബ്, പി.കെ. തുളസി, സെക്രട്ടറി പി.എ. മണിയപ്പൻ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി സജീവൻ എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി.