ശ്രവണം 2025: വയോജനങ്ങൾക്ക് ഇയർഫോൺ വിതരണം ഇന്ന്
1540629
Monday, April 7, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളില്‍നിന്നു മെഡിക്കല്‍ ക്യാമ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ട 122 ഗുണഭോക്താക്കള്‍ക്കുള്ള 167 ഇയർഫോണുകളുടെ വിതരണം ഇന്നു രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. സെബസാസ്റ്റ്യന് കുളത്തുങ്കല്‍ എംഎല്‍എ ഇയർഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ജെസി ഷാജന്, ശുഭേഷ് സുധാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. തങ്കപ്പന്, മറിയാമ്മ സണ്ണി, സി.എം. ജാന്‍സി, രേഖ ദാസ്, ബിജോയ് ജോസ്, കെ.കെ. ശശികുമാര്‍, സിറില്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, ടി.ജെ. മോഹനന്, ടി.എസ്. കൃഷ്ണകുമാര്‍, സാജന് കുന്നത്ത്, മാഗി ജോസഫ്, ജൂബി അഷ്റഫ്, ജോഷി മംഗംലം, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്, അനു ഷിജു, ഡാനി ജോസ്, ബിഡിഒ എസ്. ഫൈസല്‍, സിഡിപിഒമാരായ മിനി ജോസഫ്, പി.കെ. ഗീത തുടങ്ങിയവർ പ്രസംഗിക്കും.