വിഷുപ്പുലരിയുടെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു
1540632
Monday, April 7, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: വിഷുപ്പുലരിയുടെ വരവറിയിച്ചു കാഴ്ചയുടെ വര്‍ണോത്സവമൊരുക്കി നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കേരളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കാര്‍ഷിക സമൃദ്ധി തിരിച്ചുകൊണ്ടുവരുന്നതിന്റെ സൂചന നൽകുന്നതുപോലെ കണിക്കൊന്നകൾ ഒന്നായി പൂക്കുകയായിരുന്നു.
പൊന്നിൻ ചാർത്തണിഞ്ഞു നില്ക്കുന്ന കൊന്നമരം വരുംവർഷത്തിലെ പുത്തൻ പ്രതീക്ഷകളാണെന്നാണ് പറയപ്പെടുന്നത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്കുന്ന തരത്തിൽ നിറയെ പൂത്തു നിൽക്കുകയാണ് കണിക്കൊന്നകൾ. ദേശീയപാതയോരങ്ങളിലും റോഡരികുകളിലുമെല്ലാം പൂക്കളാൽ സമൃദ്ധമായി നിറഞ്ഞുനില്ക്കുകയാണിവ. വിഷുവിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ മിക്കയിടങ്ങളിലും കൊന്ന പൂവിട്ടു കഴിഞ്ഞിട്ടുണ്ട്. വിഷുക്കണി ഒരുക്കുന്നതില്‍ മറ്റു ഫലങ്ങള്‍ക്കൊപ്പം തന്നെ കണിക്കൊന്നയും പ്രധാനമാണ്.